Events 2020-2021

Vattezhuth National Seminar Malayalam Brochure ( Academic )

Audience: Students and scholars

Oct 20 , 2020

National Seminar in Collabration with Oriental Research Institute Mysuru

വട്ടെഴുത്ത് -ദേശീയ സെമിനാർ


തെന്നിന്ത്യയുടെ വ്യവഹാര മേഖലയിൽ ആധിപത്യമുണ്ടായിരുന്ന വട്ടെഴുത്ത് എന്ന സവിശേഷ ലിപി  ഇന്ന് വിസ്മൃതിയുടെ ആഴങ്ങളിലാണ്. എന്നാൽ തെക്കേ ഇന്ത്യയുടെ ചരിത്രവും സംസ്കൃതിയും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ഈ ലിപി സവിശേഷതകളിലുമാണ്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ് ഭാഷാ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ഇതിൻ്റെ യൂണികോഡ് എൻകോഡിംഗ് സാദ്ധ്യതകളിൽ പരിശ്രമങ്ങൾ നടത്തുന്നുണ്ട് ഇപ്പോൾ.

ഈ സംരംഭത്തിൻ്റെ ഭാഗമായി, വട്ടെഴുത്തിൻ്റെ ജ്ഞാന മേഖലകളിൽ സമഗ്രമായ പoനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ്  മലയാള വിഭാഗത്തിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് & പ്രിസർവേഷൻ സെൻ്ററും മൈസൂർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ചേർന്ന് യുജിസി ധനസഹായത്തോടെ ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 2020ഒക്ടോബർ 20മുതൽ 27വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 5മണിക്കാണ് പ്രഭാഷണങ്ങൾ നടക്കുന്നത് .ഗൂഗിൾ മീറ്റ് ആണ് പ്ലാറ്റ്ഫോം.   വട്ടെഴുത്ത് എന്ന പൊതുസംജ്ഞയുടെ വിവിധ തലങ്ങളിൽ നടക്കുന്ന സംവാദങ്ങൾക്ക് അതത് വിഷയങ്ങളിലെ പ്രഗത്ഭർ നേതൃത്വം നൽകും .
20-10-2020ന് മൈസൂർ ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ആയ പ്രൊഫ. ശിവരാജപ്പ ഉദ്ഘാടന പ്രഭാഷണം നിർവ്വഹിക്കുന്നു .തുടർന്ന് "വട്ടെഴുത്ത് -ലിപി പരിശീലനം " എന്ന വിഷയത്തിൽ സെൻ്റർ ഓഫ് എക്സലൻസ് സ്റ്റഡീസ് ഇൻ ക്ലാസിക്കൽ മലയാളത്തിലെ പ്രൊജക്ട് ഡയറക്ടറും കാലിക്കറ്റ് സർവ്വകലാശാല മലയാള - കേരള പഠന വിഭാഗം മുൻ വകുപ്പദ്ധ്യക്ഷനുമായ ഡോ.ടി.പവിത്രൻ സംസാരിക്കുന്നു.വട്ടെഴുത്ത് ലിപിയുടെ സ്വഭാവസവിശേഷതകളിൽ തുടങ്ങി ലിപി പരിചയപ്പെടുത്തുകയും അതോടൊപ്പം പങ്കാളികൾക്ക് അതിൻ്റെ എഴുത്തിൻ്റെ പരിശീലനം നൽകുകയും ചെയ്യുന്ന തരത്തിലാണ് ഈ പ്രഭാഷണം വിഭാവനം ചെയ്തിരിക്കുന്നത്.

21 ന് "വട്ടെഴുത്ത് ലിഖിത പഠനങ്ങൾ - ഒരു സാമാന്യ ചരിത്രം" എന്ന വിഷയത്തിൽ ആർ.ജി.എം.ഗവ. ആർട്സ് ആൻറ് സയൻസ് കോളേജ്, അട്ടപ്പാടിയിലെ മലയാള വിഭാഗം മേധാവിയായ ഡോ.അരുൺ മോഹൻ പി. സംസാരിക്കുന്നു. ' കൊച്ചി രാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം' എന്ന വിഷയത്തിൽ പി.എച്ച്.ഡി.പൂർത്തിയാക്കിയ അദ്ദേഹം വട്ടെഴുത്ത് ലിഖിത പഠനങ്ങളുടെ ചരിത്രം സാമാന്യമായി പരിചയപ്പെടുത്തുന്നു.

22 ന് "വട്ടെഴുത്തിലെ അക്കങ്ങളും അളവുതൂക്കങ്ങളും " എന്ന വിഷയത്തിൽ നെൻമാറ  എൻ.എസ്.എസ്.കോളേജ് മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ആയ ഡോ.മുരുകേശ് എസ്. സംസാരിക്കുന്നു.വട്ടെഴുത്തിലെ അക്കങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം അളവുകളും തൂക്കങ്ങളും രേഖപ്പെടുത്തുമ്പോൾ സ്വീകരിക്കുന്ന ചിത്ര രൂപത്തിലുള്ള ആലേഖനത്തിൻ്റെ സ്വഭാവവും  വ്യക്തമാക്കുന്നതായിരിക്കും അദ്ദേഹത്തിൻ്റെ പ്രഭാഷണം. അതോടൊപ്പം വട്ടെഴുത്തിലെ കാലഗണനാ സമ്പ്രദായത്തെ കുറിച്ചുള്ള സാമാന്യ ധാരണയും അദ്ദേഹം നൽകുന്നതായിരിക്കും.

23 ന് "വട്ടെഴുത്തിൽ നിന്ന് മലയാളത്തിലേക്ക് - ലിപി പരിണതികൾ '' എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും കവിയും അധ്യാപകനുമായ ശ്രീ സന്തോഷ് കോറമംഗലം സംസാരിക്കുന്നു. പതിനഞ്ച് വർഷമായി ശിലാലിഖിത അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം വട്ടെഴുത്തിൽ നിന്നും ആധുനിക മലയാളത്തിലേക്കുള്ള ലിപി പരിണാമത്തിൻ്റെ ചരിത്രവഴികളെ അടയാളപ്പെടുത്താനാണ് ഈ പ്രഭാഷണത്തിൽ ശ്രമിക്കുന്നത് .

24 ന് " പ്രാചീന ലിപി ചരിത്രവും സംഘ സാഹിത്യവും" എന്ന വിഷയത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ.കെ.എസ്.മിഥുൻ സംസാരിക്കുന്നു .സംഘകാല സാഹിത്യം, ശാസനം, നാണയം എന്നിവയിലൂടെ ആവിഷ്കൃതമാകുന്ന ദക്ഷിണേന്ത്യൻ ലിപി ചരിത്രത്തിലേക്കുള്ള ഒരന്വേഷണമാണ് അദ്ദേഹത്തിൻ്റെ പ്രബന്ധം.

25 ന് "വട്ടെഴുത്ത് ലിഖിതങ്ങൾ - കർണാട്ടിക് പാരമ്പര്യം " എന്ന വിഷയത്തിൽ മൈസൂർ ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ.ടി.വി.സത്യനാരായണ സംസാരിക്കുന്നു.

26 ന് "വട്ടെഴുത്തും യുണീകോഡും'' എന്ന വിഷയത്തിൽ ഗൂഗിൾ സോഫ്റ്റ് വെയർ എഞ്ചിനീയറും ഭാഷാ സാങ്കേതിക വിദഗ്ദ്ധനുമായ ശ്രീ സിബു.സി.ജെ. സംസാരിക്കുന്നു. വട്ടെഴുത്തിൻ്റെ സാംസ്കാരിക പ്രാധാന്യം തിരിച്ചറിഞ്ഞ് അതിൻ്റെ യൂണികോഡ് എൻകോഡിംഗ് സാദ്ധ്യതകളെ പരിചയപ്പെടുത്തകയാണ് ഈ പ്രഭാഷണത്തിൽ .

27 ന് സെമിനാർ അവലോകനവും തുടർ പരിപാടികളും......

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .


ഏവർക്കും ഹൃദ്യമായ സ്വാഗതം ......
സ്നേഹപൂർവ്വം,

ലിറ്റി ചാക്കോ                                                                         
വകുപ്പദ്ധ്യക്ഷ.                                                                         
മലയാള വിഭാഗം                                                                   
സെൻ്റ്.ജോസഫ്സ് കോളേജ്                                              
ഇരിങ്ങാലക്കുട



Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top