News 2019-2020

preservation of wet documents- flood relief activity

Audience: public

Aug 15 , 2019

ഈ പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകൾ നനഞ്ഞു കുതിർന്നുവോ? ആകുലപ്പെടേണ്ട. അവ എത്രയും വേഗം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെത്തിക്കൂ.

നനഞ്ഞ രേഖകൾ സംരക്ഷിച്ചു നൽകുന്നു.


ഈ പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകൾ നനഞ്ഞു കുതിർന്നുവോ?
ആകുലപ്പെടേണ്ട. അവ എത്രയും വേഗം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെത്തിക്കൂ.
നനഞ്ഞ രേഖകൾ ശാസ്ത്രീയമായി സംരക്ഷിച്ചു തിരിച്ചു നൽകാൻ ഇവിടെ മലയാള വിഭാഗത്തിനു കീഴിലെ മാനുസ്ക്രിപ്റ്റ് പ്രിസർവേഷൻ സെന്റർ സജ്ജമാണ്. UGC ധനസഹായത്തോടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഈ സെന്ററിൽ ആധാരങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഏതുതരം രേഖകളും സംരക്ഷിച്ചു നൽകുന്നതാണ്.

സ്വന്തം നിലയ്ക്ക് ഇവ നേരെയാക്കാൻ ശ്രമിക്കാതിരിക്കുക. എത്രയും പെട്ടെന്ന് ഇവ ഇവിടെ എത്തിക്കുക.
എല്ലാ പ്രവൃത്തിദിവസങ്ങളിലും 9 മുതൽ 4 വരെ സെന്റർ പ്രവർത്തിക്കുന്നതാണ്.

ഇതിനോടകം നിരവധി താളിയോലകളും രേഖകളും സംരക്ഷിച്ചു നൽകിയിട്ടുള്ള ഈ സെന്ററിൽ ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.    
മലയാളം & മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് എന്ന റഗുലർ ബിരുദ കോഴ്സും മലയാള വിഭാഗത്തിനു കീഴിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് മലയാളവിഭാഗത്തിലെ ബി വോക് ടീമുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top